അൽ ജസീറ ചാനലിനെതിരെ ബഹ്റൈൻ


മനാമ:

അൽ ജസീറ ചാനൽ അൽ ഉല കരാറിനെ വെല്ലുവിളിക്കുന്നതായി ബഹ്റൈൻ. മാർച്ച് ഏഴിന് അൽ ജസീറ ടെലിവിഷൻ ചാനലിൽ പ്രക്ഷേപണം ചെയ്ത ഔട്ട് ഓഫ് കോടെക്സറ്റ് എന്ന പരിപാടിയ്ക്കെതിരെയാണ് ബഹ്റൈൻ ഇൻഫർമേഷൻ അഫെയേർസ് വകുപ്പ് മന്ത്രി അലി ബിൻ മുഹമ്മദ് അൽ റുമൈഹി പ്രതികരിച്ചത്. ഖത്തറിൽ നിന്ന് പ്രക്ഷേപണം ചെയ്യുന്ന അൽ ജസീറ ചാനൽ മേഖലയുടെ സുരക്ഷിതത്വത്തിന് തന്നെ ഭീഷണിയാണെന്നും, ഖത്തറിന് ചാനൽ ഒരു ബാധ്യതയാണെന്നും കുറ്റപ്പെടുത്തി. തികച്ചും വാസ്തവവിരുദ്ധമായ കാര്യങ്ങളാണ് അൽ ജസീറ ചാനൽ പ്രചരിപ്പിക്കുന്നതെന്നും ഇത് അൽ ഉല കരാർ വന്ന സാഹചര്യത്തിൽ അതിന്റെ അടിസ്ഥാന മൂല്യങ്ങൾക്ക് പോലും എതിരാണെന്നും ബഹ്റൈൻ ഇൻഫർമേഷൻ വകുപ്പ് മന്ത്രി ആരോപിച്ചു. സംഭവത്തിൽ തങ്ങളുടെ പ്രതിക്ഷേധം ഖത്തർ വിദേശകാര്യവകുപ്പിനെ അറിയച്ചതായും അദ്ദേഹം പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed