ബഹ്റൈനിൽ കോവിഡ് മരണങ്ങൾ 487 ആയി

മനാമ:
ബഹ്റൈനിൽ ഇന്ന് രണ്ട് കോവിഡ് മരണങ്ങൾ കൂടി രേഖപ്പെടുത്തി. ഇന്ന് വൈകീട്ട് ആറ് മണിവരെയുള്ള വിവരപ്രകാരം 52 വയസ് പ്രായമുള്ള സ്വദേശി വനിതയ്ക്കും, 83 വയസ് പ്രായമുള്ള സ്വദേശി പുരുഷനുമാണ് കോവിഡ് കാരണം ജീവൻ നഷ്ടമായത്. ഇതുവരെ 487 പേരാണ് കോവിഡ് കാരണം മരണപ്പെട്ടത്. അതേസമയം 273 വിദേശികൾ ഉൾപ്പടെ ഇന്നലെ 682 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. നിലവിൽ രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 6374 ആണ്. ഇന്നലെ 456 പേർ കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,24, 823 ആയി. 61 പേരാണ് ഗുരുതരാവസ്ഥയില്‍ കഴിയുന്നത്. ഇന്നലെ 15699 പരിശോധനകള്‍ കൂടി നടന്നതോടെ ആകെ പരിശോധനകളുടെ എണ്ണം 33,21, 242ആയി. നിലവിൽ 3,49970 പേരാണ് കോവിഡ് വാക്സിൻ സ്വീകരിച്ചത്. ഇതിൽ 2,16,826 പേർ രണ്ട് ഡോസുകൾ സ്വീകരിച്ചവരാണ്. ഇന്നലെ മാത്രം 12954 പേർ വാക്സിൻ സ്വീകരിച്ചു.