ബഹ്റൈനിൽ 70 വയസിന് മുകളിലുള്ളവർക്ക് വാക്സിനായി രജിസ്ട്രേഷൻ ആവശ്യമില്ല

മനാമ: രാജ്യത്ത് 70 വയസിന് മുകളിൽ പ്രായമുള്ളവർക്ക് മുൻകൂട്ടി രജിസ്റ്റർ ചെയ്യാതെ കോവിഡ് വാക്‌സിൻ സ്വീകരിക്കാൻ അനുമതി. മാര്‍ച്ച് മാസത്തില്‍ കൂടുതല്‍ പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിൻ നല്‍കാൻ പദ്ധതിയുള്ളതായി ആരോഗ്യ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഡോ. വലീദ് അല്‍ മാനിഅ വ്യക്തമാക്കി. പ്രായം കൂടിയവരും വിട്ടുമാറാത്ത രോഗമുള്ളവരും വേഗത്തില്‍ വാക്‌സിൻ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. സാധാരണ ജീവിതത്തിലേക്ക് ബഹ്‌റൈൻ സാമൂഹിക മേഖലയെ തിരികെ കൊണ്ടു വരുന്നതിനും എല്ലാവരിലും കോവിഡ് വാക്‌സിൻ സന്ദേശം എത്തിക്കുന്നതിനും നടപടികള്‍ സ്വീകരിക്കും. മൂന്ന് ലക്ഷം പ്രതിരോധ വാക്‌സിനുകൾ ഉടന്‍ രാജ്യത്തെത്തും. ഓരോരുത്തരും തങ്ങളുടെ ആരോഗ്യ കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.