പുനലൂരിൽ അബ്ദുറഹ്മാൻ രണ്ടത്താണി മുസ്ലിം ലീഗ് സ്ഥാനാർഥി

കോഴിക്കോട്: പുനലൂരിൽ അബ്ദുറഹ്മാൻ രണ്ടത്താണിയെ മുസ്ലിം ലീഗ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയുടെ ചുമതല പി.എം.എ സലാമിനും നൽകി. അതേസമയം, പേരാന്പ്രയിൽ ലീഗ് സ്ഥാനാർഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഇതിനിടെ, കളമശശേരി സീറ്റുമായി ബന്ധപ്പെട്ട് ലീഗിൽ തർക്കം മുറുകുകയാണ്. എറണാകുളം ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ വിമതരുടെ യോഗം രാവിലെ ചേർന്നു. അഹമ്മദ് കബീറിനെ പിന്തുണയ്ക്കുന്നവരാണ് യോഗത്തിനെത്തിയത്.