കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 26,291പോസിറ്റീവ് കേസുകളും 118 മരണവും


ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ തുടർച്ചയായി ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 26,291പോസിറ്റീവ് കേസുകളും 118മരണവും രാജ്യത്ത് റിപ്പോർട്ട് ചെയ്തു. ഇന്നലെ 25,320 പോസിറ്റീവ് കേസുകളും 161 മരണവും രാജ്യത്ത് റിപ്പോർ‍ട്ട് ചെയ്തിരുന്നു.

അതേസമയം രാജ്യത്ത് രണ്ടാംഘട്ട വാക്സിനേഷൻ ഊർജിതമായി തുടരുകയാണ്. ഇതുവരെ വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം മൂന്ന് കോടിയോടടുക്കുന്നു. മഹാരാഷ്ട്രയിൽ അതിരൂക്ഷ കോവിഡ് വ്യാപനം തുടരുകയാണ്. സംസ്ഥാനത്ത് പ്രതിദിന ദിന പോസിറ്റീവ് കേസുകൾ 16,000 കടന്നു. നാഗ്പൂരിൽ ഇന്നുമുതൽ ലോക്ക്ഡൗൺ ആരംഭിച്ചു. ഇന്നലെയും മഹാരാഷ്ട്രയിൽ കൊവിഡ് വ്യാപനം അതിരൂക്ഷമാമായിരുന്നു. പൂനെ, അകോള, നാഗ്പൂർ, ഔറംഗബാദ് എന്നിവിടങ്ങളിൽ നിയന്ത്രണങ്ങൾ തുടരുകയാണ്. മാർഗ നിർദ്ദേശങ്ങൾ പാലിച്ചില്ലെങ്കിൽ സംസ്ഥാനത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്താൻ നിർബന്ധിതനാകും എന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വ്യക്തമാക്കിയിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed