മനാമയിലെ ഇരുപത്തഞ്ചോളം കെട്ടിടങ്ങൾ പൊളിച്ച് നീക്കാൻ നോട്ടീസ് നൽകി മുനിസിപ്പാലിറ്റി അധികൃതർ
മനാമ: രാജ്യതലസ്ഥാനമായ മനാമയിലെ ഇരുപ്പത്തിയഞ്ചോളം കെട്ടിടങ്ങൾ താമസയോഗ്യമല്ലെന്നും, എത്രയും പെട്ടന്ന് ഇവ പൊളിച്ച് നീക്കാനുള്ള നോട്ടീസ് നൽകിയതായും കാപിറ്റൽ മുനിസിപാലിറ്റി അധികൃതർ അറിയിച്ചു. ജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാണ് ഈ കെട്ടിടങ്ങളെന്നും അവർ വ്യക്തമാക്കി. 2020 ൽ മാത്രം 119 അനധികൃത കെട്ടിട നിർമ്മാണങ്ങളാണ് മനാമ മുനിസിപാലിറ്റിയിൽ മാത്രം നടന്നതെന്നും, ഇതിൽ 16 എണ്ണം പരിഹരിക്കപ്പെട്ടുവെന്നും അധികൃതർ അറിയിച്ചു.

