നെയ്യാറ്റിൻകരയിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി


 

തിരുവനന്തപുരം: ‌നെയ്യാറ്റിൻകരയിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി. ആലങ്കോട് സ്വദേശിനി മോഹനകുമാരിയെയാണ് മകൻ വിപിൻ കൊലപ്പെടുത്തിയത്. വിപിനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ‌ കണ്ടെത്തി. ഇന്ന് രാവിലെയാണ് സംഭവം നാട്ടുകാർ അറിയുന്നത്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി നടത്തിയ പരിശോധനയിൽ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. അമ്മയും മകനും തമ്മിൽ വഴക്ക് പതിവായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed