ബഹ്റൈനിൽ ചെമ്മീൻ പിടിക്കുന്നതിനും, വിൽക്കുന്നതിനും നിരോധനം


മനാമ: ബഹ്റൈന്റെ സമുദ്രാതിർത്തികളിൽ ചെമ്മീൻ പിടിക്കുന്നതിനും, ഒപ്പം ഉപഭോക്താക്കൾക്ക് വിൽക്കുന്നതിനും നിരോധനം ഏർപ്പെടുത്തി. ജൂലൈ 31 വരെയുള്ള ആറ് മാസക്കാലമാണ് നിരോധനം ഉണ്ടാവുക. ഇത് സംബന്ധിച്ച ഉത്തരവ് വർക്സ് ആന്റ് മുനിസിപാലിറ്റി കാര്യ മന്ത്രി ഇസാം അൽ ഖലാഫ് പുറത്തിറക്കി. നിയമം ലംഘിക്കുന്ന മത്സ്യതൊഴിലാളികൾക്ക് മുന്നൂറ് മുതൽ ആയിരം ദിനാർ വരെയാണ് പിഴയീടാക്കുന്നത്. ഒരു മാസം വരെ ജയിൽ ശിക്ഷയും നൽകും. തീരുമാനപ്രകാരം ഇനിയുള്ള ആറ് മാസക്കാലം ചെമ്മീൻ വിൽക്കുന്നതും ശിക്ഷാർഹമാണ്. ചെമ്മീന്റെ പ്രജനനത്തിനും സംരക്ഷണത്തിനുമായിട്ടാണ് ഇത്തരം ഒരു നിരോധനം എല്ലാ വർഷവും ഏർപ്പെടുത്തുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed