കൊച്ചു ഗുരുവായൂർ കൂട്ടായ്മ നൂറ്റിയൊന്ന് കിലോ അരി സംസ്കൃതി ബഹ്റൈന് കൈമാറി
മനാമ: കോവിഡ് സാഹചര്യത്തിൽ വിഷമത അനുഭവിക്കുന്നവർക്ക് വിതരണം ചെയ്യുന്നതിനായി കൊച്ചുഗുരുവായൂർ കൂട്ടായ്മ നൂറ്റിയൊന്ന് കിലോ അരി സംസ്കൃതി ബഹ്റൈന് കൈമാറി. കൂട്ടായ്മയുടെ ജനറൽ സെക്രട്ടറി ഉണ്ണികൃഷ്ണനിൽ നിന്ന് സംസ്കൃതി ബഹ്റൈൻ ശബരീശ്വരം ഭാഗ് പ്രസിഡണ്ട് സിജുകുമാർ, സെക്രട്ടറി അനിൽ പിള്ള എന്നിവർ സഹായം ഏറ്റുവാങ്ങി. ചടങ്ങിൽ കൊച്ചു ഗുരുവായൂർ കൂട്ടായ്മ എക്സിക്യുട്ടീവ് അംഗങ്ങളായ ശ്രീജിത്ത് വടകര, സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു.

