'ആ കളിപ്പേര് വിളിക്കരുതായിരുന്നു', ശബരീനാഥന്‍ എംഎല്‍എയോട് മാപ്പ് ചോദിച്ച് ബെന്യാമിൻ


 

തിരുവനന്തപുരം: ശബരീനാഥന്‍ എം.എല്‍.എയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള വിളിപ്പേര് ഉപയോഗിച്ചതില്‍ മാപ്പ് ചോദിച്ച് എഴുത്തുകാരന്‍ ബെന്യാമിന്‍. ഫേസ്ബുക്കിലൂടെയായിരുന്നു ബെന്യാമിന്റെ ക്ഷമാപണം. കഴിഞ്ഞ വര്‍ഷം താനും ശബരീനാഥന്‍ എം.എല്‍.എയും തമ്മില്‍ ഉണ്ടായ കടുത്ത വാക്ക്പയറ്റില്‍ തികച്ചും സന്ദര്‍ഭവശാൽ അദ്ദേഹത്തെ ഒരു കളിപ്പേര് വിളിച്ചാക്ഷേപിക്കുകയുണ്ടായെന്നും എന്നാല്‍ ആ വാക്കുതര്‍ക്കത്തിനിടയിൽ അപ്പോള്‍ അവസാനിക്കേണ്ടിയിരുന്ന ഒരു പ്രയോഗം സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും അദ്ദേഹത്തെ ആക്ഷേപിക്കാനുള്ള /പരിഹസിക്കാനുള്ള ആയുധമായി കൊണ്ടുനടക്കുകയും ചെയ്യുന്നതായി കാണുന്നെന്നും ബെന്യാമിന്‍ പറഞ്ഞു.
അദ്ദേഹത്തിന്റെ രാഷ്ട്രീയപരമായ പോസ്റ്റുകളില്‍ മാത്രമല്ല വ്യക്തിപരമായ കാര്യങ്ങള്‍ പങ്കുവയ്ക്കുന്ന പോസ്റ്റുകള്‍ക്ക് താഴെയും അങ്ങനെയുള്ള വിളിപ്പേരിനാല്‍ ആക്ഷേപങ്ങള്‍ ചൊരിയുന്നത് ഒരു നിത്യസംഭവമായി മാറിയിരിക്കുന്നെന്നും ഇനിയെങ്കിലും അത് ഒഴിവാക്കാനുള്ള ഒരു കൂട്ടായ ശ്രമം ഉണ്ടാവണം എന്നെല്ലാവരോടും വിനീതമായി അഭ്യര്‍ത്ഥിക്കുന്നെന്നും ബെന്യാമിന്‍ പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed