മുഹറഖ് മലയാളി സമാജത്തിന്റെ ആഭിമുഖ്യത്തിൽ മെഗാ മെഡിക്കൽ ക്യാന്പിന് തുടക്കമായി


 

മനാമ: മുഹറഖ് മലയാളി സമാജത്തിന്റെ ആഭിമുഖ്യത്തിൽ മുഹറഖിലെ അൽ ഹിലാൽ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ രണ്ടാഴ്ച്ച നീണ്ടു നിൽക്കുന്ന മെഗാ മെഡിക്കൽ ക്യാന്പിന് തുടക്കം കുറിച്ചു. ക്യാന്പിന്റെ ഉദ്ഘാടനം ഐമാക്ക് ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് നിർവഹിച്ചു. മുഹറഖ് മലയാളി സമാജം പ്രസിഡണ്ട് അൻവർ നിലന്പൂർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ആനന്ദ് വേണുഗോപാൽ സ്വാഗതം പറഞ്ഞു. രക്ഷാധികാരി എബ്രഹാം ജോൺ, ഉപദേശക സമിതി അംഗം മുഹമ്മദ് റഫീക്, മുൻ പ്രസിഡണ്ട് അനസ് റഹീം തുടങ്ങിയവർ സംസാരിച്ചു. ട്രഷറർ അബ്ദുറഹ്മാൻ നന്ദി പറഞ്ഞു. ഫെബ്രവരി 14 വരെ നടക്കുന്ന ക്യാന്പിൽ ടോട്ടൽ കൊളസ്ട്രോൾ, ബ്ലഡ് ഷുഗർ, ബിപി, കിഡ്നി സ്ക്രീനിങ്ങ് തുടങ്ങിയ പരിശോധനകളാണ് സൗജന്യമായി ലഭിക്കുക.

You might also like

  • Lulu Exchange
  • Straight Forward

Most Viewed