ഒ.ഐ.സി.സി കോഴിക്കോട് ജില്ലാകമ്മറ്റി രക്തദാന ക്യാന്പ് സംഘടിപ്പിച്ചു


 

മനാമ: മഹാത്മജിയുടെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് ബഹ്റൈൻ ഒ.ഐ.സി.സി കോഴിക്കോട് ജില്ലാകമ്മറ്റി കിംഗ് ഹമദ് യൂനിവേഴ്സിറ്റി ഹോസ്പിറ്റലിൽ വെച്ച് നടത്തിയ രക്തദാന ക്യാന്പ് ശ്രദ്ധേയമായി. ഒ.ഐ.സി.സി കോഴിക്കോട് ജില്ലാകമ്മറ്റി പ്രസിഡണ്ട് ഷമീം കെ.സി നടുവണ്ണൂരിന്റെ നേത്യത്വത്തിൽ നടത്തിയ രക്തദാന ക്യാന്പിൽ പ്രവാസി ഭാരതീയ പുരസ്ക്കാര ജേതാവ് കെ.ജി ബാബുരാജ് മുഖ്യാഥിതിയായി പങ്കെടുത്തു. ഒ.ഐ.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം, ഒ.ഐ.സി.സി ദേശിയ പ്രസിഡണ്ട് ബിനു കുന്നന്താനം ദേശീയ കമ്മറ്റി ഭാരവാഹികളായ ലത്തീഫ് ആയഞ്ചേരി,ബോബി പാറയിൽ, രവി സോള, ജവാദ് വക്കം, മനു മാത്യു, ഇബ്രാഹിം അദ്ഹം, നിസാർ കുന്നുകുളത്തിങ്കൽ, മറ്റ് ജില്ലാകമ്മറ്റി ഭാരവാഹികളായ ഫിറോസ് അറഫ,സൽമാൻ ഫാരിസ്, റംഷാദ് മലപ്പുറം തുടങ്ങിയവർ ക്യാന്പ് സന്ദർശിച്ചു.
ജില്ലാ കമ്മറ്റി ജനറൽ സെക്രട്ടറി ബിജുബാൽ സി.കെ, ട്രഷറർ പ്രദീപ് മേപ്പയ്യൂർ, ജില്ലാ ഭാരവാഹികൾ ആയ സുരേഷ് മണ്ടോടി, ഗിരീഷ് കാളിയത്ത്, രവി പേരാന്പ്ര, ജാലിസ് കെ.കെ, സുമേഷ് അനേരി, രഞ്ജൻ കച്ചേരി, റിജിത്ത് മൊട്ടപാറ, ശ്രീജിത്ത് പനായി, റഷീദ് മുയിപ്പോത്ത്, അനിൽ കുമാർ, മുബി കോക്കല്ലൂർ, ബാലകൃഷ്ണൻ മുയിപ്പോത്ത്, റാഷിഖ് നന്മണ്ട, പ്രവിൽദാസ്, തുളസിദാസ്, തുടങ്ങിയവർ നേതൃത്വം നൽകി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed