അൽ അമാന സോഷ്യൽ സെക്യൂരിറ്റി സ്കീമിൽ അഞ്ചു ലക്ഷം വിതരണം ചെയ്ത് ബഹ്‌റൈൻ കെഎംസിസി

മനാമ: ബഹ്‌റൈൻ കെഎംസിസിയുടെ കീഴിൽ നടന്നു വരുന്ന അൽ അമാന സോഷ്യൽ സെക്യൂരിറ്റി സ്കീമിൽ ബഹ്‌റൈൻ കെഎംസിസി മുഹറഖ് ഏരിയ അംഗമായിരിക്കെ മരണപെട്ടയാളുടെ കുടുംബത്തിനുള്ള സുരക്ഷാ ഫണ്ട് അഞ്ചു ലക്ഷം രൂപ അൽ അമാന ജനറൽ കൺവീനർ മാസിൽ പട്ടാന്പി മുഹറക് കെഎംസിസി ഭാരവാഹികൾക്ക് കൈമാറി. കെഎംസിസി ജനറൽ സെക്രട്ടറി അസ്സൈനാർ കളത്തിങ്കൽ, മുഹറഖ് കെഎംസിസി നേതാക്കൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.