എസ്.കെ.എസ്.എസ്.എഫ് ബഹ്‌റൈൻ മനുഷ്യജാലിക ഇന്ന്



മനാമ: എസ്.കെ.എസ്.എസ്.എഫ് ബഹ്‌റൈൻ സംഘടിപ്പിക്കുന്ന മനുഷ്യജാലിക ഇന്ന് (വെള്ളിയാഴ്ച) രാത്രി 8.00ന് ഓണ്‍ലൈനിൽ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. എസ്.കെ.എസ്.എസ്.എഫ് ജനറല്‍ സെക്രട്ടറിയും പ്രമുഖ വാഗ്മിയുമായ സത്താര്‍ പന്തല്ലൂര്‍, വി.ഡി സതീഷന്‍ എംഎല്‍എ എന്നിവര്‍ ഉള്‍പ്പെടെ പ്രമുഖര്‍ പങ്കെടുക്കും. ചടങ്ങ് സമസ്ത ബഹ്‌റൈൻ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീൻ കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത ബഹ്‌റൈൻ നേതാക്കള്‍ക്കു പുറമെ നാട്ടിലെയും ബഹ്‌റൈനിലെയും പ്രമുഖ വ്യക്തികളും പങ്കെടുക്കും. പ്രോഗ്രാമിന്റെ തത്സമയ സംപ്രേഷണം https://www.facebook.com/SKSSFMediaBahrain പേജില്‍ ലഭ്യമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് +973 3341 3570.

You might also like

  • Lulu Exchange
  • Straight Forward

Most Viewed