ബഹ്റൈൻ വീ കെയർ ഫൗണ്ടേഷൻ ചികിത്സ സഹായം കൈമാറി
മനാമ: പത്തനംതിട്ട സ്വദേശിയായ മുൻ പ്രവാസി അബ്രഹാമിന് ബഹ്റൈനിലെ വീ കെയർ ഫൌണ്ടേഷൻ ചികിത്സ- സഹായം കൈമാറി. ദീർഘകാലത്തെ പ്രവാസജീവിതത്തിനുശേഷം നാട്ടിൽ തിരിച്ചെത്തിയ ഇദ്ദേഹം ഇപ്പോൾ കാൻസർ രോഗബാധിതനാണ്. പ്രായാധിക്യം മൂലം, ശാരീരികമായി തളർന്നതിനാലും, തുടർചികത്സക്ക് വേണ്ടി വരുന്ന ഭാരിച്ച ചിലവ് താങ്ങാവുന്നതിനും അപ്പുറമാണ് എന്ന് മനസിലാക്കിയതോടെയാണ് സഹായവുമായി വി കെയർ ഫൗണ്ടേഷൻ മുന്പോട്ട് വന്നത്. മനാമ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമാഹരിച്ച സഹായധനത്തിന്റെ രസീത്, ഏരിയ കൺവീനറിൽ നിന്ന് ട്രഷറർഏജിൻ എബ്രഹാം ഏറ്റുവാങ്ങി. ഈ പ്രവർത്തനവുമായി സഹകരിച്ച സുമനസ്സുകൾക്ക് വീ കെയർ ഫൌണ്ടേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി നന്ദി രേഖപ്പെടുത്തി.
