സാം സാമൂവേൽ കുടുംബസഹായം കൈമാറി


മനാമ

കോവിഡ് ബാധിച്ച് ബഹ്റൈനില്‍ മരണപ്പെട്ട സാമൂഹ്യപ്രവര്‍ത്തകന്‍ സാം സാമുവേലിന്റെ കുടുബത്തിന് വേണ്ടി ഒഐസിസി എറണാകുളം ജില്ലാ  സമാഹരിച്ച ഒന്നര ലക്ഷം രൂപ ഒഐസിസി ദേശീയ കമ്മിറ്റിക്കു കൈ മാറി. ചടങ്ങിൽ ജില്ലാ പ്രസിഡന്റ് ജലീൽ മുല്ലപ്പിള്ളി സ്വാഗതം പറഞ്ഞു.ജില്ലാ പ്രസിഡന്റ് ജെസ്റ്റിൻ ജേക്കബ് ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനത്തിനും, ദേശീയ ചാരിറ്റി സെക്രട്ടറി മനു മാത്യുവിനും ആണ് തുക കൈ മാറിയത്. ജില്ലാ കമ്മിറ്റി അംഗങ്ങൾ ആയ  യൂത്ത് വിങ് പ്രസിഡന്റ് ഇബ്രാഹിം അദ്‌ഹം, ദേശീയ വൈസ് പ്രസിഡന്റ്  ലത്തീഫ് ആയഞ്ചേരി, ദേശീയ സെക്രട്ടറി ജവാദ് വക്കം തുടങ്ങിയവർ ആശംസകൾ അറിയിച്ചു.

You might also like

Most Viewed