പാക്ട് വിസ്മയം 2020 സംഘടിപ്പിച്ചു
മനാമ
ബഹ്റൈനിലെ പാലക്കാട് നിവാസികളുടെ കൂട്ടായ്മയായ പാലക്കാട് ആര്‍ട്സ് ആന്റ് കള്‍ച്ചറല്‍ തിയ്യറ്ററിന്റെ ആഭിമുഖ്യത്തില്‍ അംഗങ്ങള്‍ക്കായി വിസ്മയം 2020 എന്നപേരില്‍ ഓണ്‍ലൈന്‍ വിനോദപരിപാടികള്‍ സംഘടിപ്പിച്ചു. നവ്യമായ രീതിയിൽ രൂപകൽപന ചെയ്ത കാഹൂത് ചോദ്യോത്തരപരിപാടി, മധുരം മലയാളം, വര്ണക്കാഴ്ച, വിസ്മയം എന്നീ റൗണ്ടുകളുമായി നടന്ന പരിപാടിയില്‍ മുന്നൂറിലേറെ പേര്‍ പങ്കെടുത്തതായി ഭാരവാഹികള്‍ അറിയിച്ചു. ഇരുപതോളം റാഫിള്‍ ടിക്കറ്റ് വിജയികളെയും പരിപാടിയില്‍ പ്രഖ്യാപ്പിച്ചു.