ഇന്ത്യയിൽ അതിതീവ്ര കോവിഡ് ബാധിച്ചവരുടെ എണ്ണം 20 ആയി
ന്യൂഡൽഹി: ഇന്ത്യയിൽ അതിതീവ്ര കോവിഡ് ബാധിച്ചവരുടെ എണ്ണം 20 ആയി. ചൊവ്വാഴ്ചയാണ് ഇന്ത്യയിൽ ആദ്യമായി അതിതീവ്ര കോവിഡ് സ്ഥിരീച്ചത്. ആറ് പേർക്കായിരുന്നു ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം ഡൽഹിയിൽ നിന്നും ബംഗളൂരുവിൽ നിന്നുമുള്ള 14 പേർക്ക് കൂടി ജനിതകമാറ്റം സംഭവിച്ച കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഇവരെല്ലാം അടുത്തിടെ യുകെയിൽനിന്നും മടങ്ങിയെത്തിയവരാണ്.
യുകെയിലും ദക്ഷിണാഫ്രിക്കയിലും സ്ഥിരീകരിച്ച ജനിതകമാറ്റം സംഭവിച്ച കോവിഡ് അതിവേഗം മറ്റുള്ളവരിലേക്ക് പകരാമെന്നാണ് വിദഗ്ദ്ധർ പറയുന്നത്.