പ്രതീക്ഷ ബഹ്റൈൻ ധനസഹായം കൈമാറി
മനാമ
ശന്പളമില്ലാതെ ദുരിതത്തിലായ വര്‍ക്കല ഇടവ സ്വദേശിക്ക് പ്രതീക്ഷ ബഹ്റൈന്‍ ഗൾഫ് കിറ്റും സാമ്പത്തിക സഹായവും നൽകി. 37 വര്‍ഷത്തോളം ജോലി ചെയ്ത സ്ഥാപനത്തില്‍ വര്‍ഷങ്ങളായി ലഭിക്കാനുള്ള ശന്പള കുടിശികയും, ഭാര്യയുടെ കാന്‍സര്‍ രോഗവുമാണ് ഇദ്ദേഹത്തിന്റെ ജീവിതം ദുരിതത്തിലാക്കിയത്. വാടക നൽകാൻ പോലും നിവർത്തിയില്ലാത്തതിനാൽ ഇദ്ദേഹത്തിന്റെ കുടുംബം ഇപ്പോള്‍ ഒരു ബന്ധുവീട്ടിലാണ് കഴിയുന്നത്. ശുചീകരണ തൊഴിലാളി ആയി ജോലി ചെയ്തു വന്ന ഇദ്ദേഹത്തിന് ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടാണെന്ന് മനസിലാക്കി മുമ്പും പ്രതീക്ഷ ബഹ്റൈന്‍ ഇദ്ദേഹത്തെ സഹായിക്കാനായി മുന്പോട്ട് വന്നത്.
കഴിഞ്ഞ ദിവസം നാട്ടിലേയ്ക്ക് മടങ്ങിയ ഇദ്ദേഹത്തിന് ഗൾഫും കിറ്റും, പ്രതീക്ഷ ബഹ്റൈൻ അഭ്യുദയകാംഷികളിൽ നിന്നും സമാഹരിച്ച മുപ്പത്താറായിരത്തി അഞ്ഞൂറ്റി അൻപത്തിനാല് രൂപ സഹായവും നൽകി. പ്രതീക്ഷ പ്രതിനിധികളായ മനോജ് സാംബനും, ബഷീറും ചേർന്ന് സഹായം കൈമാറി.