ബഹ്റൈനിൽ ഇന്നലെ 202 പേരിൽ കൂടി രോഗം സ്ഥീരീകരിച്ചു


മനാമ

ബഹ്റൈനിൽ ഇന്നലെ കോവിഡ് മരണങ്ങള്‍ ഒന്നും രേഖപ്പെടുത്തിയില്ല. അതേസമയം 202 പേരില്‍ കൂടി രോഗം സ്ഥിരീകരിച്ചു. ഇതില്‍ 105 പേര്‍ വിദേശികളാണ്. നിലവിൽ രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1941 ആണ്.  ഇന്നലെ 187 പേർ കൂടി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 89643  ആയി. 11 പേരാണ് ഗുരുതരാവസ്ഥയില്‍ കഴിയുന്നത്.

ഇന്നലെ 8626 പരിശോധനകള്‍ കൂടി നടന്നതോടെ ആകെ പരിശോധനകളുടെ എണ്ണം 23,35,470 ആയി. നിലവിലെ ബഹ്റൈനില്‍ കോവിഡ് ബാധിച്ച് ജീവന്‍ നഷ്ടമായത് 351 പേര്‍ക്കാണ്. അതേസമയം രാജ്യത്ത് വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം 55014 ആയി. ഇന്നലെ 1400 പേരാണ് വാക്സിന്‍ സ്വീകരിച്ചത്.

You might also like

Most Viewed