ബഹ്റൈനിൽ ചില തൊഴിൽ മേഖലകളിൽ ആരോഗ്യപരിശോധന നിർബന്ധമാക്കുന്നു


മനാമ

രാജ്യത്തെ ബാര്‍ബര്‍ ഷോപ്പുകള്‍, മസാജ് പാര്‍ലറുകള്‍, ഹൊട്ടലുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് രണ്ട് വര്‍ഷത്തിലൊരിക്കല്‍ ആരോഗ്യപരിശോധന നിര്‍ബന്ധമാക്കുന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചത്. ജോലിക്കാര്‍ക്ക് പകര്‍ച്ചവ്യാധികള്‍ ഇല്ല എന്നുറപ്പ് വരുത്താനാണ് ഈ തീരുമാനം. ജനവരി മുതല്‍ക്കാണ് ഇത് നടപ്പില്‍ വരുന്നത്. ഇത് പ്രകാരം ഹെല്‍ത്ത് ക്ലബ്ബുകള്‍, ഭക്ഷണശാലകള്‍, റിസോര്‍ട്ടുകള്‍, സൗന്ദര്യ പരിചരണ സ്ഥാപനങ്ങള്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കാണ് ആരോഗ്യപരിശോധന നടത്തേണ്ടി വരിക.

നിശ്ചിത് ഫീസ് നല്‍കി പരിശോധന നടത്തി പകര്‍ച്ചവ്യാധി രോഗങ്ങള്‍ ഇല്ലെന്ന സെര്‍ട്ടിഫിക്കേറ്റും നല്‍കും. സര്‍ട്ടിഫിക്കേറ്റിന്റെ കാലാവധി കഴിഞ്ഞാല്‍ ജോലി ചെയ്യാന്‍ അനുവദിക്കില്ല. നാഷണല്‍ ഇ ഗവണ്‍മെന്റ് പോര്‍ട്ടലില്‍ നിന്നാണ് ആരോഗ്യപരിശോധനക്കായുള്ള അപ്പോയിന്റ്മെന്റ് എടുക്കേണ്ടത്.

You might also like

Most Viewed