തെലുങ്ക് നടൻ രാം ചരണിന് കൊവിഡ്
ഹൈദരബാദ്: തെലുങ്ക് സൂപ്പർതാരം രാം ചരണിന് കൊവിഡ് സ്ഥിരീകരിച്ചു. നടൻ തന്നെയാണ് വൈറസ് ബാധയുടെ വിവരങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങൾ വഴി പങ്കുവച്ചത്. ലക്ഷണങ്ങളൊന്നുമില്ലെന്നും ഡോക്‌ടർമാരുടെ നിർദേശാനുസരണമാണ് ക്വാറന്റൈനെന്നും താരം അറിയിച്ചു.
താനുമായി നേരിട്ട് ബന്ധപ്പെട്ടിട്ടുളളവർ കൊവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്നും നടൻ ആവശ്യപ്പെട്ടു. രോഗം ഭേഗമാകുന്ന വിവരം അറിയിക്കാമെന്ന് നടൻ ട്വിറ്ററിൽ കുറിച്ചിട്ടുണ്ട്.