അലക്സാണ്ടർ സി. കോശിക്ക് ഒഐസിസി യാത്രയയപ്പ് നൽകി


 

മനാമ : ഒഐസിസി പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചു വന്നിരുന്ന അലക്സാണ്ടർ സി. കോശിക്ക് ഒഐസിസി പത്തനംതിട്ട ജില്ലാ കമ്മറ്റി യാത്രയയപ്പ് നൽകി. ഒഐസിസി ഓഫീസിൽ വച്ച് നടന്ന യോഗത്തിൽ ഒഐസിസി പത്തനംതിട്ട ജില്ലാ പ്രസിഡന്റ്‌ എബ്രഹാം സാമുവേൽ അധ്യക്ഷത വഹിച്ചു. കഴിഞ്ഞ ഇരുപത് വർഷക്കാലം മോട്ടോർ സിറ്റി കന്പനിയിൽ ജോലി ചെയ്തിരുന്ന അലക്സാണ്ടർ സി കോശിയുടെ പ്രവത്തനങ്ങൾ പത്തനംതിട്ട ജില്ലയിലെ ഒഐസിസിക്ക് മുതൽ കൂട്ടായിരുന്നു എന്ന് ഒഐസിസി ദേശീയ പ്രസിഡന്റ്‌ ബിനു കുന്നന്താനം അഭിപ്രായപ്പെട്ടു. ഒഐസിസി ദേശീയ സെക്രട്ടറി മാത്യൂസ് വാളക്കുഴി ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഒഐസിസി പത്തനംതിട്ട ജില്ലാ കമ്മറ്റി നേതാക്കളായ വി. വിഷ്ണു സ്വാഗതവും, ഷാനവാസ്‌ പന്തളം നന്ദിയും രേഖപ്പെടുത്തി. മറുപടി പ്രസംഗത്തിൽ ഒഐസിസി പത്തനംതിട്ട ജില്ലാ കമ്മറ്റി നൽകിയ യാത്രയയപ്പിന് അലക്സാണ്ടർ സി കോശി നന്ദി രേഖപ്പെടുത്തി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed