പാവപ്പെട്ട രക്ഷിതാക്കളെ ഇനിയും ആശയകുഴപ്പത്തിലാക്കരുത് : യു.പി.പി


മനാമ: കോവിഡ് 19 ന്‍റെ സാഹചര്യത്തിൽ ഫീസ് അടവിന്‍റെ നിബന്ധനകളിൽ സുതാര്യതയും സഹകരണവും വരുത്താൻ ഇന്ത്യൻ സ്കൂൾ‍ ഭരണസമിതി ശ്രദ്ധിക്കണമെന്ന് യുപിപി ആവശ്യപ്പെട്ടു. ഫീസ് കുടിശികയായതിന്‍റെ പേരിൽ ഓൺലൈൻ‍ ക്ലാസിൽ നിന്ന് ഒരു കുട്ടിയെ പോലും പുറത്താക്കില്ലെന്ന് പറയുന്പോഴും ടീച്ചർ‍മാരെ ഉപയോഗിച്ച് അന്‍പത് ദിനാറിലധികം ഫീസ് ബാക്കിയുണ്ടെങ്കിൽ ക്ലാസ്സിൽ കുട്ടികളെ ഇരുത്താൻ ബുദ്ധിമുട്ടു ഉണ്ടെന്ന രീതിയിൽ രക്ഷിതാക്കളെ വിളിച്ചു അറിയിക്കുന്ന സാഹചര്യമാണ് ഉള്ളതെന്നും യുപിപി ഭാരവാഹികൾ വാർത്തകുറിപ്പിലൂടെ ആരോപിച്ചു. കോവിഡ് കാരണം സാന്പത്തിക അനിശ്ചിതത്വം തുടരുന്ന അവസ്ഥയിൽ ബഹുഭൂരിപക്ഷം രക്ഷിതാക്കളുടേയും സാന്പത്തിക ബുദ്ധിമുട്ട് പറഞ്ഞറിയിക്കാവുന്നതിനപ്പുറം ദയനീയമാണെന്ന് ബന്ധപ്പെട്ടവർ ഓർക്കേണ്ടതുണ്ടെന്നും വാർത്താകുറിപ്പിലൂടെ അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed