പ്രവാസി വോട്ട് ഇലക്ഷൻ കമ്മീഷൻ തീരുമാനം സ്വാഗതാർഹം: രാജു കല്ലുംപുറം
മനാമ: പ്രവാസി വോട്ടവകാശത്തിന്റെ കാര്യത്തിൽ ഇലക്ഷൻ കമ്മീഷന്റെ നിർണ്ണായകവും ചരിത്രപരമവുമായ തീരുമാനത്തെ ഒഐസിസി ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി രാജു കല്ലുംപുറം സ്വാഗതം ചെയ്തു. വരാൻ പോവുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ പ്രവാസികൾക്ക് തപാൽ വോട്ട് അനുവദിക്കുവാൻ തീരുമാനിച്ച ഇലക്ഷൻ കമ്മീഷൻ നടപടി പ്രവാസികൾക്ക് ലഭിച്ച അംഗീകാരമാണ്. പ്രവാസികൾക്ക് രാജ്യത്ത് ഒരു സമ്മർദ്ദ കക്ഷിയാവാനും അവകാശങ്ങൾ നേടിയെടുക്കുവാനും ഇത് സഹായകമാവും. കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രവാസി സംഘടനയുടെ ഉത്തരവാദിത്തപ്പെട്ട ഭാരവാഹി എന്ന നിലയിൽ ഈ തീരുമാനത്തിന് പൂർണ്ണ പിന്തുണ അർപ്പിക്കുന്നതോടൊപ്പം ഇത് വിജയത്തിലെത്തിക്കുവാൻ പ്രവാസികൾക്കിടയിൽ ശക്തമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനും തങ്ങൾ തയ്യാറാണെന്നും രാജു കല്ലുംപുറം പറഞ്ഞു.

