മൗനം പുറത്തിറങ്ങി

മനാമ:
പതിനാറുകാരന്റെ സംഗീതസംവിധാനത്തിൽ ബഹ്റൈനിൽ നിന്നും മൗനം എന്ന പേരിൽ സംഗീത ആൽബം യൂട്യൂബിൽ റിലീസ് ചെയ്തു. ഗൗതം മഹേഷിന്റെ സംഗീതത്തിൽ മനു മോഹൻ രചിച്ചു പിന്നണി ഗായകൻ മിഥുൻ ജയരാജ് ആലപിച്ച ചെന്പകപൂമണക്കുന്നു.. എന്നരാംഭിക്കുന്ന മ്യൂസിക്ക് ആൽബമാണ് റിലീസ് ചെയ്തത്. അയ്മനത്തപ്പൻ ക്രിയേഷൻസ് കോൺവെക്സ് സിനിമയുമായി സഹകരിച്ചു നിർമിച്ച വീഡിയോ ആൽബത്തിന്റെ സംവിധാനവും, ഛായാഗ്രഹണവും എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നത് അജിത് നായർ ആണ്. മഹേഷ് അയ്മനം നിർമാണ നിർവ്വഹണം ചെയ്തിരിക്കുന്ന ആൽബത്തിൽ ദേവിക തുളസി, മിഥുൻ രാജ്, വിനയചന്ദ്രൻ ,അനിൽ പിള്ള, ബിന്ദു അനിൽ, മാധവ് ,എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.