സയൻസ് ഇന്ത്യ ഫോറം സയൻസ് ക്വിസ് സംഘടിപ്പിച്ചു

മനാമ:
ബഹ്റൈനിലെ സയൻസ് ഇന്ത്യ ഫോറം സി വി രാമൻ അനുസ്മരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സയൻസ് പ്രശ്നോത്തരി ശ്രദ്ധേയമായി. ഇന്ത്യൻ സ്ഥാനപതി പിയൂഷ് ശ്രീവാസ്തവ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ബഹ്റൈനിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നായി എൺപതോളം വിദ്യാർത്ഥികളാണ് പങ്കെടുത്തത്. മൂന്ന് ഘട്ടങ്ങളായി നടന്ന മത്സരത്തിൽ ആറാം തരം മുതൽ പന്ത്രണ്ടാം തരം വരെ പഠിക്കുന്ന വിദ്യാർത്ഥിക്കളെയാണ് ഉൾപ്പെടുത്തിയത്.
ജൂനിയർ കാറ്റഗറിയിൽ ആറാം തരത്തിൽ ഇന്ത്യൻ സ്കൂൾ ആറാം തരം വിദ്യാർത്ഥി നിരഞ്ജൻ വിശ്വനാഥൻ അയ്യർ ഒന്നാം സ്ഥാനം നേടിയപ്പോൾ, ഏഴാം തരത്തിൽ ബഹ്റൈൻ ഇന്ത്യൻ സ്കൂളിലെ വിദ്യാർത്ഥി പ്രണവ് ബോബി ശേഖറും, എട്ടാം തരം വിദ്യാർത്ഥികൾക്കിടയിൽ ഇന്ത്യൻ സ്കൂൾ നവനീത് മേനോനും ഒന്നാം സ്ഥാനം നേടി. സീനിയർ വിഭാഗത്തിൽ ഒന്പതാം തരം വിദ്യാർത്ഥികളുടെ ഇടയിൽ അൽ നൂർ ഇന്റർനാഷണൽ സ്കൂൾ വിദ്യാർത്ഥി പിയൂഷ് രാജേഷ് ഒന്നാം സ്ഥാനം കരസ്ഥാമാക്കിയപ്പോൾ പത്താം തരത്തിൽ ന്യൂ മില്ലെനിയം സ്കൂൾ വിദ്യാർത്ഥി ഹരികൃഷ്ണൻ മേനോനും, പതിനൊന്നാം തരത്തിൽ ന്യൂ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥി ഹരിഹർ പ്രദീപും ഒന്നാം സ്ഥാനവും നേടി.