ദാമു കോറോത്തിന് യാത്രയപ്പ് ഒരുക്കുന്നു

മനാമ:
ബഹ്റൈനിലെ കലാ സാംസ്കാരിക രംഗത്തെ ബഹുമുഖ പ്രതിഭ ദാമു കോറോത്തിന് കലാ സാംസ്കാരിക രംഗത്തെ നിരവധി സംഘടനകൾ ഒന്നിച്ച് യാത്രയയപ്പ് നൽകുന്നു. 1981 മുതൽ ബഹ്റൈനിലെ കലാ സാംസ്കാരിക രംഗത്ത് സജീവമായ ദാമു ബഹറിൻ കേരളീയ സമാജം , ഇന്ത്യൻ ക്ലബ് തുടങ്ങി ബഹ്റൈനിലെ മിക്ക അസോസിയേഷനുകളിലും കലാ പരിപാടികൾ നടത്തിയിട്ടുണ്ട്. നാടക രംഗത്തെ സമഗ്ര സംഭവനക്കുള്ള ഒ.മാധവൻ പുരസ്‌കാരം നേടിയിട്ടുള്ള ദാമു കോറോത്തിന് യാത്രയയപ്പ് നകുന്നതുമായി ബന്ധപ്പെടാൻ താൽപര്യമുള്ളവർ 36647253 എന്ന നന്പറിൽ രാധാകൃഷ്ണൻ തെരുവത്തിനെ ബന്ധപ്പെടാവുന്നതാണ്