അവയർനെസ്സ് ഓൺ വീൽസ് കാന്പയിന് തുടക്കം കുറിച്ചു

മനാമ:
ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് പ്ലെഷർ റൈഡേഴ്‌സ് ബഹ്‌റൈനുമായി സഹകരിച്ച് അവയർനെസ്സ് ഓൺ വീൽസ് കാമ്പയിൻ ആരംഭിച്ചു. ബഹ്‌റൈനിലെ ഇന്ത്യൻ തൊഴിലാളികൾക്കിടയിലെ മാനസിക ക്ലേശങ്ങളെ ചെറുക്കാൻ സഹായിക്കുകയെന്നതാണ് ഇതിന്റെ ലക്ഷ്യം.
കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ച് ഇന്ത്യൻ ക്ലബ് പരിസരത്ത് നടത്തിയ ബോധവത്കരണ പരിപാടിയുടെ ഫ്ളാഗ് ഓഫ് ചടങ്ങിൽ ഐസിആർഎഫ് ചെയർമാൻ അരുൾദാസ് തോമസ്, ഇന്ത്യൻ ക്ലബ് പ്രസിഡന്റ് സ്റ്റാലിൻ ജോസഫ്, ഐസിആർഎഫ് ഉപദേഷ്ടാവ് ഭഗവാൻ അസർപോട്ട, ജനറൽ സെക്രട്ടറി ജോൺ ഫിലിപ്പ്, വൈസ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ , ജോയിന്റ് സെക്രട്ടറി പങ്കജ് നല്ലൂർ, ഫെയ്‌സ്മാസ്ക് വിതരണ കോർഡിനേറ്റർ സുരേഷ് ബാബു, സുനിൽ കുമാർ, നാസർ മഞ്ചേരി എന്നിവർ പങ്കെടുത്തു.
പ്ലെഷർ റൈഡേഴ്സ് ബഹ്‌റൈനിലെ 35 ഓളം അംഗങ്ങൾ ഇതിന്റെ ഭാഗമായി അസ്‌കറിലെ വിവിധ ലേബർ ക്യാന്പുകൾ സന്ദർശിച്ചു. ഇവർക്കായി മാനസികമായി ശക്തി നേടേണ്ടതിനെ പറ്റി ബോധവത്കരണം നടത്തുകയും ഐസിആർഎഫിന്റെ ലൈഫ് ഫ്ലൈയറുകൾ, കോവിഡിനെ പ്രതിരോധിക്കേണ്ട നിർദേശങ്ങൾ അടങ്ങിയ ഫ്ളയറുകൾ, ഫെയ്‌സ്മാസ്കുകൾ എന്നിവ വിതരണം ചെയ്യുകയും ചെയ്തു.
ഐസിആർഎഫ് അംഗങ്ങൾ പ്ലഷർ റൈഡേർസ് ടീമിനോടൊപ്പം