സാഖീറിൽ നാളെ മുതൽ ഫോർമുല വൺ കാറോട്ട മത്സരം

മനാമ:
കോവിഡിന്റെ പ്രത്യേക സാഹചര്യത്തിൽ ഇതാദ്യമായി ബഹ്റൈനിലെ സാഖിറിൽ ഫോർമുല വൺ ഗ്രാൻഡ് പ്രി കാറോട്ട മത്സരം കാണികളുടെ ആരവമില്ലാതെ നടക്കും. അതേസമയം ആരോഗ്യപ്രവർത്തകർക്കും അവരുടെ കുടുംബാംഗങ്ങൾക്കും പ്രത്യേക ക്ഷണ പ്രകാരം മത്സരം കാണാം.
കഴിഞ്ഞ മാർച്ച് മാസം നടക്കേണ്ടിയിരുന്ന മത്സരമാണ് ഇപ്പോൾ നടക്കുന്നത്. അതേസമയം ഇത്തവണ ഒന്നിന് പകരം രണ്ട് മത്സരങ്ങൾക്കാണ് ബഹ്റൈൻ വേദിയൊരുക്കുന്നത്. നാളെ ( നവംബർ 26) മുതൽ 29 വരെ ഫോർമുല വൺ ഗൾഫ് എയർ ഗ്രാൻഡ് പ്രിയൂം, ഡിസംബർ 4 മുതൽ ആറ് വരെ ഫോർമുല വൺ റോളക്സ് സാഖിർ ഗ്രാൻഡ് പ്രി മത്സരവും നടക്കും. ആദ്യ മത്സരത്തിലെ ഫൈനൽ മത്സരം നവന്പർ 29ന് ഞായറാഴ്ച്ച വൈകുന്നേരം 5.10നാണ് ആരംഭിക്കുന്നത്.