ഇന്ത്യൻ‍ സ്കൂൾ‍ ബഹ്റൈൻ ഉർദു ദിനം ആഘോഷിച്ചു


മനാമ:

ഇന്ത്യൻ സ്കൂൾ   ഓൺ‌ലൈനായി  ഉർദു ദിനം ആഘോഷിച്ചു. ഇന്ത്യന്‍ സ്കൂൾ‍  ഉർ‍ദു  വകുപ്പ് സംഘടിപ്പിച്ച പരിപാടി സ്കൂൾ പ്രാർത്ഥനയോടെ ആരംഭിച്ചു.   വിദ്യാർത്ഥിനിയായ ഹൈഫ ഹ്യൂമനുൻ  ഖുറാൻ പാരായണം ചെയ്തു.  അർഫ ഖാൻ വിവർത്തനം നിർവഹിച്ചപ്പോൾ ഉർദു അദ്ധ്യാപിക മഹനാസ് ഖാൻ ആഘോഷങ്ങളുടെ വിശദാംശങ്ങൾ അവതരിപ്പിച്ചു. ആറാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കായി നിരവധി മത്സരങ്ങളുള്ള ഒരാഴ്ച നീണ്ടുനിന്ന ആഘോഷത്തിന്റെ സമാപനമായാണ്  ഉർ‍ദു ദിന ആഘോഷം നടത്തിയത്.

ആഘോഷത്തിന്റെ ഭാഗമായി ഉർദു കവിത പാരായണം, കഥപറച്ചിൽ, പ്രസംഗം, ക്വിസ് മത്സരങ്ങൾ എന്നിവ നടത്തി. മത്സരങ്ങൾക്ക് പുറമെ ദേശസ്നേഹ ഗാനം, ദേശീയ ഗാനം,   കവി സമ്മേളനം  തുടങ്ങിയ പരിപാടികളും വിദ്യാർത്ഥികൾ അവതരിപ്പിച്ചു. വകുപ്പ് മേധാവി  ബാബു ഖാൻ വിജയികളെ പ്രഖ്യാപിച്ച പരിപാടിയിൽ   അലീൻ സയ്യിദ് നന്ദി രേഖപ്പെടുത്തി.  ഇന്ത്യൻ‍ സ്കൂൾ ചെയർ‍മാൻ‍  പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, സ്കൂൾ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം   മുഹമ്മദ് ഖുർഷീദ് ആലം,  പ്രിൻസിപ്പൽ വി ആർ പളനിസ്വാമി എന്നിവർ ഉർദു ദിന സന്ദേശം നൽ‍കി.  

You might also like

  • Straight Forward

Most Viewed