അഹമ്മദ് പട്ടേൽ, തരുൺ ഗൊഗോയ് എന്നിവരുടെ നിര്യാണത്തിൽ അനുശോചിച്ചു

മനാമ:
കഴിഞ്ഞ ദിവസം അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാക്കളായ അഹമ്മദ് പട്ടേൽ, തരുൺ ഗൊഗോയ് എന്നിവരുടെ വിയോഗം രാജ്യത്തെ ജനാധിപത്യ മതേതര ശക്തികൾക്ക് തീരാ നഷ്ടമാണെന്ന് ഒഐസിസി ബഹ്‌റൈൻ ദേശീയ കമ്മറ്റി അഭിപ്രായപ്പെട്ടു. കോൺഗ്രസിന്റെ നേതൃത്വത്തിൽ പത്തു വർഷം കേന്ദ്രത്തിൽ ഭരണം നടത്തിയ യൂ പി എ ഗവണ്മെന്റിന്റെ കാലത്ത് പാർട്ടിയുടെ നിർണ്ണായക അധികാര കേന്ദ്രമായി പ്രവർത്തിച്ച അഹമ്മദ് പട്ടേൽ ഘടകകക്ഷികളുമായി പാർട്ടിയുടെ ഏകോപനം നടത്തുവാനും, തീരുമാനങ്ങൾ അംഗീകരിപ്പിച്ചു കൊണ്ട് ഒറ്റകെട്ടായി എല്ലാവരെയും മുന്നോട്ട് കൊണ്ട്പോകുവാൻ അസാമാന്യ പാടവം കാണിച്ച നേതാവ് ആയിരുന്നു അഹമ്മദ് പട്ടേൽ എന്നും, വടക്ക് - കിഴക്കൻ സംസ്ഥാനങ്ങളിൽ കോൺഗ്രസ്സിന്റെ ഏറ്റവും തലമുതിർന്ന നേതാവ് ആയിരുന്നു തരുൺ ഗൊഗോയ് എന്നും ഒഐസിസി അനുസ്മരിച്ചു.
ഇവരുടെ വിയോഗം ദേശീയ തലത്തിൽ കോൺഗ്രസ് പാർട്ടിക്ക് തീരാ നഷ്ടമാണെന്ന് ഒഐസിസി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം പറഞ്ഞു.