ഹാദിയ കാലിഗ്രഫി വിജയികളെ പ്രഖ്യാപിച്ചു


മനാമ: 

തിരുനബി  അനുപമ വ്യക്തിത്വം  എന്ന ശീർഷകത്തിൽ ഐസിഎഫ് സംഘടിപ്പിച്ച മീലാദ് കാമ്പയിൻ 2020ൽ ഹാദിയ സഹോദരിമാർക്കായി നടത്തിയ അറബിക് കാലിഗ്രഫിയിലെ വിജയികളെ പ്രഖ്യാപിച്ചു. പ്രവാസി സഹോദരിമാർക്കായി ജിസി ഐസിഎഫ് ഏഴ് വർഷമായി വിജയകരമായി നടത്തി വരുന്ന ഹാദിയ വിമൺസ് അക്കാദമിയുടെ ബഹ്റൈൻ ഘടകത്തിൽ 15 ക്ലാസ് റൂമുകളിലായി സമീപ സമയത്ത് ഉദ്ഘാടനം ചെയ്യപ്പെട്ട ഫോർത്ത് എഡിഷനിൽ 500 ഓളം പഠിതാക്കളാണ് നിലവിൽ ഉള്ളത്.

മീലാദ് കാമ്പയിനുമായി ബന്ധപ്പെട്ട് ഇവർക്കായി നടത്തപ്പെട്ട വിവിധ മൽസര പരിപാടികളിലെ അവസാന ഇനമായ അറബിക് കാലിഗ്രഫിയിൽ ഐശാബി.കെ.എം സൽമാബാദ് ഒന്നാം സ്ഥാനവും, ഹിബ അബ്ദു റഹ്മാൻ ഇസാടൗൺ രണ്ടാം സ്ഥാനവും, ബുഷ്റ മനാമ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഐസിഎഫ് ബഹ്റൈൻ നാഷണൽ പ്രസിഡന്റ് സൈനുദ്ദീൻ സഖാഫി വിജയികളെ പ്രഖ്യാപിച്ചു.

You might also like

  • Straight Forward

Most Viewed