യാത്രയയപ്പ് നൽകി

മനാമ:
32 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന രഞ്ചിത്ത് പൊടിക്കാരന് ബഹ്റൈനിലെ ചെമ്മരത്തൂർ വാട്സ് ആപ്പ് കൂട്ടായ്മയാത്രയയപ്പ് നൽകി.ജി.സി.സി.യിൽ മുഴുവൻ പ്രവർത്തനമുള്ള പ്രസ്തുത ഗ്രാമ കൂട്ടായ്മയുടെ സ്ഥാപകാംഗം കൂടിയാണ് അദ്ദേഹം. ഉമ്മൽ ഹസത്ത് നടന്ന ചടങ്ങിൽ ഗിരീഷ് പാപ്പൊയിൽ അദ്ധ്യക്ഷം വഹിച്ചു.
ബഹ്റൈൻ ചാപ്റ്റർ പ്രവർത്തകർക്ക് പുറമെ മറ്റു ജി.സി.സി. ഭാരവാഹികളും ഓൺലൈനിൽ ആശംസ നേർന്നു സംസാരിച്ചു. പി. ഷിബു സ്വാഗതവും,സുമേഷ് നന്ദിയും പറഞ്ഞു.