ഓൺലൈൻ വനിതാ സംഗമംസംഘടിപ്പിച്ചു

മനാമ:
ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ മനാമ ഏരിയ റസൂലുല്ലാഹ് ജീവിതം: ഒരു സ്ത്രീപക്ഷ വായന എന്ന പ്രമേയത്തിൽ വനിതാ സംഗമം നടത്തി. പ്രസിഡന്റ് ജമീലഇബ്രാഹിം ഉദ്ഘാടനം നിർവഹിച്ച പരിപാടിയിൽ മുസ്ലീം സ്ത്രീകൾ ചർച്ചയ്ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ആധുനികസമൂഹത്തിന് പ്രവാചകൻ മുഹമ്മദ് നബിയുടെ സ്ത്രീ വിമോചന അധ്യാപനങ്ങൾ അപഗ്രഥിച്ചുകൊണ്ട് മറുപടിനൽകുവാൻ നാം പ്രാപ്തരാകേണ്ടതുണ്ടെന്ന് മുഖ്യപ്രഭാഷണം നടത്തിയ സോഷ്യൽ ആക്റ്റിവിസ്റ്റായ പി.വി.റഹ്മാബി ടീച്ചർ പറഞ്ഞു .
കുടുംബ ബന്ധങ്ങളിലും ദാമ്പത്യ ബന്ധങ്ങളിലുമുള്ള ഇസ്ലാമിക കാഴ്ച പാടുകൾ ഏറെ പ്രാധാന്യമർഹിക്കുന്നതാണെന്ന് സംഗമത്തിൽ കലാ സാംസ്കാരിക പ്രവർത്തക ഷമീമ സക്കീർ സൂചിപ്പിച്ചു. വനിതാസംഗമത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കിസ് മത്സരവിജയികളെ പി.വി.റഹ്മാബി ടീച്ചർ പ്രഖ്യാപിച്ചു. ഫാത്തിമത് സുഹ്റ, ഷബീറമൂസ ഫാത്തിമാബീ .എസ്, സലീന സിദ്ധീഖ് എന്നിവർ വിജയികളായി.
ഏരിയ ഓർഗനൈസർ റഷീദസുബൈറിന്റെ അദ്ധ്യക്ഷതയിൽ നടന്നപരിപാടിയിൽ ഏരിയ സെക്രട്ടറി ഫസീല ഹാരിസ് സ്വാഗതവും നൂറഷൗക്കത്തലി നന്ദിയും പറഞ്ഞു. ഫാത്തിമ മൻഹ, മെഹ്റമെയ്തീൻ, സക്കിയ ഷമീർ എന്നിവർഗാനങ്ങൾ ആലപിച്ചു. ഷംല ശരീഫ് നിയന്ത്രിച്ച പരിപാടിക്ക് സഫ്രീന ഫിറോസ്, ജമീല അബ്ദുറഹ്മാൻ, ഷബീഹഫൈസൽ റുബീന നൗഷാദ്, അമീറഷഹീർ എന്നിവർ നേതൃത്വം നൽകി.