പ്രാർത്ഥനദിനാചരണം സംഘടിപ്പിച്ചു


മനാമ:  

സമസ്തയുടെ ആഹ്വാന പ്രകാരം ബഹ്റൈനിലും പ്രാർത്ഥനദിനാചരണം നടന്നു. സമസ്ത ബഹ്റൈൻ‍ റെയ്ഞ്ചിനു കീഴിൽ പ്രവർ‍ത്തിക്കുന്ന സമസ്ത മദ്റസകളിലെ ഉസ്താദുമാരെയും രക്ഷിതാക്കളെയും നിരവധി വിദ്യാർ‍ത്ഥികളെയും പങ്കെടുപ്പിച്ച് നടത്തിയ ഓൺ‍ലൈൻ‍ പ്രാർത്ഥനാ സംഗമത്തിന് സമസ്ത ബഹ്റൈൻ‍ പ്രസിഡന്‍റ് സയ്യിദ് ഫഖ്റുദ്ധീൻ‍ കോയ തങ്ങൾ‍ നേതൃത്വം നല്‍കി.

പ്രമുഖ വാഗ്മി സ്വലാഹുദ്ദീൻ ഫൈസി വല്ലപ്പുഴ മുഖ്യപ്രഭാഷണം നടത്തി. ഉസ്താദ് ഹാഫിൾ ശറഫുദ്ദീൻ മൗലവി ഖിറാഅത്ത് നടത്തിയ പരിപാടിയിൽ ഹംസ അൻവരി മോളൂർ അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് യാസിർ ജിഫ് രി തങ്ങൾ ഹിദ്ദ്, റഷീദ് ഫൈസി  കമ്പളക്കാട്, സകരിയ ദാരിമി കാക്കടവ്, നുമൈർ ഫൈസി, കെ.എം.എസ് മൗലവി, വി.കെ. കുഞ്ഞഹമ്മദ് ഹാജി, എസ്.എം അബ്ദുൽ വാഹിദ്, നവാസ് കൊല്ലം എന്നിവർ സംസാരിച്ചു. ഖാസിം റഹ് മാനി സ്വാഗതവും അശ്റഫ് അൻവരി നന്ദിയും പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed