ബഹ്റൈൻ പ്രധാനമന്ത്രിയുടെ നിര്യാണത്തിൽ സെന്റ് മേരീസ് ഇന്ത്യൻ ഓർ‍ത്തഡോക്സ് കത്തീഡ്രൽ അനുശോചിച്ചു


മനാമ:

പവിഴങ്ങളുടെയും മുത്തുകളുടേയും നാടായ ബഹ്റൈന്റെ  പ്രധാനമന്ത്രിയായിരുന്ന്‍ അന്‍പത് വർ‍ഷത്തിലേറെ രാജ്യത്തെ സേവിച്ച ഹിസ് റോയൽ‍ ഹൈനസ് പ്രിൻസ്് ഖലീഫാ ബിൻ‍ സൽ‍മാൻ‍ അൽ ഖലീഫയുടെ ദേഹവിയോഗത്തിൽ ബഹ്റൈൻ ‍ സെന്റ് മേരീസ് ഇന്ത്യൻ ഓർ‍ത്തഡോക്സ് കത്തീഡ്രൽ അനുശോചന സമ്മേളനം സംഘടിപ്പിച്ചു. ഇടവക വികാരി റവ. ഫാദര്‍ ബിജു ഫീലിപ്പോസിന്റെ അദ്ധ്യക്ഷതയിൽ  ചേർന്ന യോഗത്തിൽ ഇടവകാംഗവും മുതിർ‍ന്ന മാദ്ധ്യമപ്രവർ‍ത്തകനുമായ സോമൻ ബേബി കത്തീഡ്രലിന്റെ ആദരാജ്ഞലികൾ അറിയിച്ചു. കഴിഞ്ഞനാളുകളിൽ സെന്റ് മേരീസ് ദേവാലയത്തിനോടും പരിശുദ്ധ കാതോലിക്ക ബാവാതിരുമേനിമാരോടും അഭിവന്ദ്യ മെത്രാപ്പോലീത്താമാരോടും കാണിച്ച സ്നേഹത്തിനും കരുതലിനും പ്രധാന മന്ത്രിയോടും ഒപ്പം രാജ കുടുംബത്തിനോടും നാം കടപ്പെട്ടിരിക്കുന്നു ഏന്നും അദ്ദേഹം പറഞ്ഞു.

ഭദ്രാസന മെത്രാപ്പോലിത്താ അഭിവന്ദ്യ ഗീവർഗീസ് മാർ കൂറിലോസ് തിരുമേനിയുടെ അനുശോചന സന്ദേശം റവ. ഫാ. ബിജു ഫിലിപ്പോസ് വായിക്കുകയും മലങ്കര ഓർത്തഡോക്സ് സഭയുടെ അനുശോചനം അറിയിക്കുകയും ചെയ്തു. കത്തീഡ്രൽ സെക്രട്ടറി ജോർ‍ജ്ജ് വർ‍ഗീസ് ഇടവകയുടെ അനുശോചന പ്രമേയം അവതരിപ്പിക്കുകയും കത്തീഡ്രൽ ട്രസ്റ്റി സി. കെ. തോമസ് യോഗത്തിൽ‍ പങ്കെടുക്കുകയും ചെയ്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed