ബഹ്‌റൈനിൽ കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് മസാജ് പാർലർ നടത്തിയ അഞ്ച് സ്ത്രീകൾ അറസ്റ്റിൽ


മനാമ: ബഹ്‌റൈനിൽ കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് മസാജ് സേവനം നൽ‍കിയ അഞ്ച് സ്ത്രീകൾ അറസ്റ്റിലായതായി മുഹറഖ് പൊലീസ് ഡയറക്ടറേറ്റ് അറിയിച്ചു. മുഹറഖിലുള്ള ഹോട്ടലിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ആരോഗ്യ മന്ത്രാലയം, വാണിജ്യ, വ്യവസായ, ടൂറിസം മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെയാണ് മസാജ് നടത്തിയ സ്ത്രീകളെ  അറസ്റ്റ് ചെയ്തതെന്ന് മുഹറഖ് പൊലീസ് വകുപ്പ് ഡയറക്ടർ ജനറൽ അറിയിച്ചു. 

അഞ്ച് അറബ് വനിതകളാണ് പിടിയിലായത്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed