ലൈഫ് ഇടപാടിൽ സിബിഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി


കൊച്ചി: ലൈഫ് ഇടപാടിൽ സിബിഐ അന്വേഷണം തുടരാമെന്ന് വ്യക്തമാക്കി ഹൈക്കോടതി. സർക്കാർ ഹർജിയിൽ ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചില്ല. അന്വേഷണവുമായി സഹകരിക്കാമെന്ന് ലൈഫ് മിഷൻ സി.ഇ.ഒ കോടതിയെ അറിയിച്ചു. തുടക്കത്തിൽ തന്നെ സി.ബി.ഐ അന്വേഷണം തടയാനായിരുന്നു സർക്കാർ നീക്കം. എന്നാൽ അന്വേഷണം തുടരുകയാണ് വേണ്ടതെന്നും സി.ബി.ഐയെ തടയാനില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

ലൈഫ് മിഷൻ ഇല്ലെങ്കിൽ യൂണിടാക്കിന് പിന്നെ എങ്ങനെയാണ് പണം ലഭിച്ചതെന്ന് ചോദിച്ച ഹൈക്കോടതി അന്വേഷണവുമായി സഹകരിക്കാൻ ലൈഫ് മിഷനെ സർക്കാർ ഉപദേശിക്കുകയാണ് വേണ്ടതെന്നും പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed