യാത്രാ പ്രശ്നത്തിൽ ഇടപ്പെട്ട് ബഹ്റൈൻ കെ.എം.സി.സി

മനാമ: ബഹ്റൈനിലേയ്ക്കുള്ള യാത്രാപ്രശ്നം പരിഹരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് സർക്കാർ തലത്തിൽ ഇടപ്പെടണമെന്നാവശ്യവുമായി ബഹ്റൈൻ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡണ്ട് ഹൈദരലി ശിഹാബ് തങ്ങൾക്കും, പി.കെ കുഞ്ഞാലിക്കുട്ടി എം.പിക്കും നിവേദനം നൽകി.
സംസ്ഥാന കമ്മിറ്റി ട്രഷറർ റസാഖ് മൂഴിക്കൽ, വൈസ് പ്രസിഡണ്ടുമാരായ ശംസുദ്ദീൻ വെളിക്കുളങ്ങര, കെ.യു ലത്തീഫ്, സെക്രട്ടറി റഫീക്ക് തോട്ടക്കര എന്നിവരാണ് ഇവരെ നേരിൽ കണ്ട് ബഹ്റൈൻ പ്രവാസികളുടെ യാത്രാദുരിതത്തെ പറ്റി അറിയിച്ചത്. ടിക്കറ്റ് ലഭിക്കുന്നുണ്ടെങ്കിൽ തന്നെ അന്പതിനായിരം രൂപയിലധികമാണ് വിമാനകന്പനികൾ ഈടാക്കുന്നതെന്നും ഇവർ അറിയിച്ചു.
നിവേദനത്തിന്റെ അടിസ്ഥാനത്തിൽ ബഹ്റൈൻ പ്രവാസികളുടെ യാത്രാ പ്രശ്നം പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പി.കെ കുഞ്ഞാലികുട്ടി എം.പി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.