രാജ്യത്ത് വൈറസ് വ്യാപനം അതിരൂക്ഷം: കൊവിഡ് മരണം ഒരു ലക്ഷത്തിനരികെയെത്തി

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് മരണം ഒരു ലക്ഷത്തിനരികെയെത്തി. 24 മണിക്കൂറിനിടെ 1,181 പേർ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 98,678 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 86,821 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചുത്. ഇതോടെ രോഗികളുടെ എണ്ണം 63 ലക്ഷം കടന്ന് 63,12,585 ൽ എത്തി. 9,40,705 പേരാണ് ചികിത്സയിലുള്ളത്. രോഗം ഭേദമായവരുടെ എണ്ണം 52,73,202 ആയി.
സെപ്റ്റംബർ 30 വരെ ഇന്ത്യയിൽ 7.5 കോടിയിലേറെ സാന്പിളുകളാണ് പരിശോധിച്ചതെന്ന് ഐ.സി.എം.ആർ അറിയിച്ചു. 14,23,052 ടെസ്റ്റുകളാണ് 24 മണിക്കൂറിനിടെ ചെയ്തത്.