ബഹ്റൈൻ കേരളീയ സമാജം പ്രസംഗവേദി പ്രഭാഷണം സംഘടിപ്പിക്കുന്നു

മനാമ: ഗാന്ധിജയന്തി പ്രമാണിച്ച് ബഹ്റൈൻ കേരളീയ സമാജം പ്രസംഗവേദിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജിയും പ്രവാസവും എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിക്കുന്നു. പ്രമുഖ പ്രഭാഷകനും പണ്ധിതനുമായ പ്രൊഫസർ എം.എൻ കാരശ്ശേരിയാണ് ഇത് സംബന്ധിച്ച് സംസാരിക്കുന്നത്.
തുടർന്ന് ഗാന്ധി സ്മരണകളുണർത്തുന്ന കവിതകളുടെ ആലാപനവുമായി ബിജു എം സതിഷ്, രമ്യ പ്രമോദ്, ശ്രീജിത്ത് ഫറോക്ക്, അമ്മു ജി.വി. തുടങ്ങിയവർ ഒത്തുചേരും. ഒക്ടോബർ രണ്ട് വെള്ളിയാഴ്ച ബഹ്റൈൻ സമയം വൈകീട്ട് 7 മണി മുതൽ കേരളീയ സമാജം ഫേസ്ബുക്ക് പേജിലൂടെയാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് സാഹിത്യ വേദി സെക്രട്ടറി ഫിറോസ് തിരുവത്രയുമായി 33369895 എന്ന നന്പറിൽ ബന്ധപ്പെടാവുന്നതാണ്.