വേനൽകാല ബോധവത്കരണം നടത്തി ഐ.സി.ആർ.എഫ്

മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആർ.എഫ്) ഇരുനൂറോളം തൊഴിലാളികൾക്ക് കുപ്പി വെള്ളവും പഴങ്ങളും, ബിസ്കറ്റും ഇന്ന് വിതരണം ചെയ്തു. ഇത് ഒരു പരന്പരയിലെ പത്താമത്തെ പ്രോഗ്രാം ആണ്, രണ്ട് സൈറ്റുകളിൽ−സീഫിലെ കോർട്ട്യാർഡ് പ്രോജെക്ടിലും സനാബിസിൽ ഉള്ള ദാനാ മാൾ പ്രോജെക്ടിലും വെച്ച് നടന്നു. കോവിഡ് −19 സമയത്ത് സുരക്ഷിതമായി തുടരാൻ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് വിശദീകരിക്കുന്ന ഫ്ലൈയറുകൾക്കൊപ്പം ഐ.സി.ആർ.എഫ് വോളന്റിയർമാർ ഫെയ്സ് മാസ്കുകളും ആൻറി ബാക്ടീരിയൽ സോപ്പുകളും വിതരണം ചെയ്തിട്ടുണ്ട്.
ഇത്തരം പ്രവർത്തനത്തിന്റെ അടിസ്ഥാന ലക്ഷ്യം തൊഴിലാളികളെ കുടി വെള്ളത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പഠിപ്പിക്കുകയും വേനൽക്കാലത്ത് എങ്ങനെ ആരോഗ്യവാനായിരിക്കണമെന്ന് അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ്. വേനൽക്കാലത്തെ ചൂടിൽ അധ്വാനിക്കുന്നവർ ഏറ്റവും കൂടുതൽ ബാധിക്കപ്പെടുന്നവർ ആയതിനാൽ വിവിധ വർക്ക് സൈറ്റുകളിൽ സെപ്തംബര്‍ മാസം അവസാനം വരെ ഈ പ്രതിവാര പരിപാടി തുടരാൻ ഐ.സി.ആർ.എഫ് ഉദ്ദേശിക്കുന്നു. ഐ.സി.ആർ.എഫ് തേർസ്റ്റ് ഖൊഞ്ചേഴ്സ് കൺവീനർ സുധീർ തിരുനിലത്ത്, ഐ.സി.ആർ.എഫ് വോളന്റീർസ് സുനിൽ കുമാർ, ക്ലിഫ്‌ഫോർഡ് കൊറിയ, പവിത്രൻ നീലേശ്വരം, മുരളീകൃഷ്ണൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.