ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ സ്നേഹോത്സവം 2020

മനാമ: ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ കുരുന്നുകളുടെ കൂട്ടായ്മായ മലർവാടി 5 മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്കായി സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഓഗസ്റ്റ് 14 ന് വൈകിട്ട് 7 മണിക്ക് ഓൺലൈൻ പരിപാടികൾ സംഘടിപ്പിക്കുന്നു. സ്‌നേഹോത്സവം 2020 എന്ന തലക്കെട്ടിൽ മുഹറഖ്, മനാമ, റിഫ എന്നീ മൂന്ന് ഏരിയകളിലായി കുട്ടികളുടെ കലാ വൈജ്ഞാനിക കഴിവുകളെ വളർത്താനുതകുന്ന പരിപാടികളാണ് സംഘടിപ്പിക്കുന്നത്. ഗാനം, പ്രസംഗം, കവിത, കഥ, മോണോ ആക്ട്, വീഡിയോ പ്രദർശനം, പ്രഛന്നവേഷം, തുടങ്ങി ആകർഷണീയവും വൈവിധ്യങ്ങളുമായ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. പ്രോഗ്രാം വിജയത്തിന്നായി സോന സക്കറിയയെ കൺവീനറായി തെരഞ്ഞെടുത്തു.