ബഹ്റൈനില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരണപ്പെട്ടു.


മനാമ 

സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സില്‍ ചികിത്സയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി സ്വദേശി അടുക്കത്ത് വീട്ടില്‍ ജമാല്‍ പറക്കുതാഴെ (55)  ആണ് മരണമടഞ്ഞത്. ബഹ്റൈനിലെ കലിമ കര്‍ട്ടന്‍സില്‍ ജീവനക്കാരനായിരുന്നു. 37 വര്‍ഷമായി ബഹ്റൈന്‍ പ്രവാസിയാണ്. ഭാര്യ സറീന പാലേരി, മക്കള്‍ തന്‍വീര്‍ (ഖത്തര്‍), ഷക്കീബ്. മരുമകള്‍ റഈസ. 

കഴിഞ്ഞ ജൂണ്‍ 27നായിരുന്നു ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ക്വാറൈന്റിനീല്‍ പ്രവേശിച്ചു. ജൂലൈ 3ന് കോവിഡ് ഫലം നെഗറ്റീവായെങ്കിലും ശ്വാസസംബന്ധമായ പ്രയാസങ്ങള്‍ തുടര്‍ന്നതിനാല്‍ സിത്രയിലെ കോവിഡ് പരിചരണ കേന്ദ്രത്തിലേയ്ക്ക് മാറ്റുകയായിരുന്നു. പിന്നീട് നില ഗുരുതരമായതിനെ തുടര്‍ന്ന് സല്‍മാനിയയിലേയ്ക്ക് മാറ്റി. ഇവിടെ നിന്ന് ഇന്ന് പുലര്‍ച്ചെയാണ് ഹൃദയാഘാതം കാരണം മരണം സംഭവിച്ചത്.  

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed