സൗദി അതിർത്തിയിലെ അക്രമണത്തിൽ അഞ്ച് ബഹ്റിനി പട്ടാളക്കാർ കൊല്ലപ്പെട്ടു


മനാമ : തെക്കൻ സൗദി അറേബ്യയിൽ ഉണ്ടായ സംഘർഷത്തിൽ ബഹ്റിൻറെ അഞ്ച് സൈനികർ കൊല്ലപ്പെട്ടു. യെമനിൽ നിന്നുണ്ടായ അക്രമണത്തെ തുടർന്നാണ് ഇവർ കൊല്ലപ്പെട്ടത്. സൗദി അറേബ്യയുടെയും, യമന്റെയും അതിർത്തി സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ബഹ്റിൻ ഗവമ്‍മെന്റ് ഇവരെ ഇവിടേയ്തക്ക്ക് അയച്ചിരുന്നത്. ബഹ്റിൻ പ്രതിരോധ വകുപ്പാണ് ഇത് സംബന്ധിച്ച വാർത്തപുറത്ത് വിട്ടത്. 

മുഹമ്മദ് നബീൽ ഹമദ്, മുഹമ്മദ് ഹാഫെദ് യൂനിസ്, അബ്ദുൽ ഖാദർ അൽ അലാസ്, ഹസൻ ഇക്ബാൽ മുഹമ്മദ്, അബ്ദുൽ മോനം അലി ഹുസൈൻ എന്നീ പട്ടാളക്കാരാണ് മരണപ്പെട്ടത്. 

അറബ് സംയുക്ത സൈനിക സംഘത്തിന്റെ ഭാഗമായിരുന്ന ഈ പട്ടാളക്കാർ കഴിഞ്ഞ മാർച്ച് മുതൽ യെമനിലെ ഷിയ ഹൂതി വിഭാഗത്തിനെതിരെ അക്രമണം നടത്തി വരികയായിരുന്നു. റിയാദിൽ കഴിയുന്ന മുൻ യമൻ പ്രസിഡന്റ് അബെദ് റാബ്ബൂ മൻസൂർ ഹാദിയെ തിരികെ അധിക്കാരത്തിൽ എത്തികാനുള്ള അറബ് രാജ്യങ്ങളുടെ ശ്രമത്തിന്റെ ഭാഗമായിട്ടായിരുന്നു അക്രമണങ്ങൾ നടത്തിയിരുന്നത്. 

ഇതേ സ്ഥലത്ത് പട്ടാളക്കാരായി സേവമനുഷ്ടിച്ച് 45 യുഎഇ പൗരൻമാരും അക്രമണത്തിൽ കൊല്ലപ്പെട്ടതായി യുഎഇ പ്രതിരോധ മന്ത്രാലയം അധികൃതർ അറിയിച്ചു. അപ്രതീക്ഷിതമായ റോക്കറ്റാക്രമണമായിരുന്നു ഇവിടെ നടന്നത്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed