കാമുകിക്ക് അയച്ച അശ്ളീല സന്ദേശം കിട്ടിയത് മാനേജര്‍ക്ക്

ഷിക്കാഗോ: കാമുകിക്ക് അയച്ച അശ്ളീല സന്ദേശം കിട്ടിയത് വനിതാ എച്ച് ആര്‍ മാനേജര്‍ക്ക്, അതിനെ തുടർന്ന് യുവാവിന്റെ ജോലി നഷ്ടപ്പെട്ടു. ചിക്കാഗോയിലാണ് സംഭവം. യുവാവ് തന്റെ കാമുകിക്ക് അയച്ച സന്ദേശം നമ്പർ മാറി മാനേജര്‍ക്കു ലഭിക്കുകയായിരുന്നു. അയച്ചതു രണ്ടും ജനനേന്ദ്രിയത്തിന്റെ ചിത്രങ്ങളായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
ജോലി ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഇയാൾ ചിത്രങ്ങൾ അയച്ചതത്രേ. ഒരുചിത്രം അയച്ചിട്ടും പ്രതികരണം ഇല്ലാതെ വന്നതോടെ വീണ്ടും ചിത്രം അയച്ചുകൊടുത്തു. എന്നിട്ടും പ്രതികരണം ഇല്ലാതായതോടെ നേരിട്ടു വിളിച്ചു.ഫോണ്‍ എടുത്തത് എച്ച് ആര്‍ മാനേജര്‍ ആണെന്ന് മനസിലായപ്പോൾ യുവാവ് കരച്ചിലായി.അതിനെതുടർന്ന് പ്രശ്നം കൂടുതൽ പ്രശ്നങ്ങളിലേക്കു എത്തിക്കാതെ എച്ച് ആര്‍ മാനേജര്‍ പരിഹരിച്ചു. എന്നാലും യുവാവിനു ജോലി നഷ്ടപ്പെട്ടു.