ബഹ്റൈൻ പ്രവാസി നിര്യാതയായി
മനാമ: ബഹ്റൈൻ പ്രവാസിയും കോട്ടയം ഒള്ളശ പള്ളികവല സ്വദേശിനിയുമായ ബ്ലെസി പ്രജീഷ് (40) ഇന്ന് രാവിലെ ബഹ്റൈനിൽ നിര്യാതയായി. സൽമാനിയ ആശുപത്രിയിലെ ജീവനക്കാരിയായിരുന്ന ഇവർ ഒരു വർഷത്തോളമായി അർബുദരോഗത്തിന് ചികിത്സയിൽ കഴിയുകയായിരുന്നു. സെന്റ് പീറ്റേർസ് ജേക്കബൈറ്റ് സിറിയൻ ഓർത്തോഡക്സ് അംഗമായ ബ്ലെസി പ്രജീഷിന്റെ ഭർത്താവ് പ്രജീഷ് ജോൺ തരകൻ വൈകെ അൽമൊയ്ദിന്റെ മോട്ടോർ ഡിവഷനിൽ ജീവനക്കാരനാണ്. നയന, നോഹ (ഏഷ്യൻ സ്കൂൾ വിദ്യാർത്ഥികൾ), നെഹ്മിയ എന്നിവർ മക്കളാണ്. മൃതദേഹം നാട്ടിലെക്കയക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്.


