ബഹ്‌റൈൻ ബാലുശ്ശേരി മണ്ധലം കെ.എം.സി.സി സൂം മീറ്റിങ്ങ് നടത്തി
മനാമ: ബഹ്റൈൻ ബാലുശ്ശേരി മണ്ധലം കെ.എം.സി.സി പ്രവർത്തക സമിതി സൂം വഴി മീറ്റിംഗ് നടത്തി. പ്രസിഡൻ്റ് സുബൈർ കാന്തപുരത്തിന്റെ പ്രാർത്ഥനയോടെ തുടങ്ങിയ യോഗത്തിൽ, വൈസ് പ്രസിഡണ്ട് സുബൈർ അത്തോളി അദ്ധ്യക്ഷത വഹിച്ചു. മണ്ധലം കോർഡിനേറ്റർ ജെ.പി.കെ തിക്കോടി യോഗം ഉദ്ഘാടനം ചെയ്തു. കോവിഡ് കാലത്തെ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.
മണ്ധലം പ്രസിഡണ്ട് നാട്ടിൽ ലീവിന് പോയ ഒഴിവിലേക്ക് ആക്ടിങ് പ്രസിഡണ്ടായി നൗഷാദ് എേസ്റ്ററ്റ് മുക്കിനെയും മണ്ധലം കമ്മിറ്റിയിൽ ഒഴിവുവന്ന സെക്രട്ടറി സ്ഥാനത്തേക്ക് ഫവാസ് കിനാലൂരിനെയും ജില്ലാ കമ്മിറ്റി ഉപാദ്ധ്യക്ഷൻ ഹസ്സൻകോയ പൂനത്ത് പ്രഖ്യാപിച്ചു.
കരീം മാസ്റ്റർ കാന്തപുരം, ഹാശിം കോക്കല്ലൂർ, മൻസൂർ കിനാലുർ, റാഷിദ് പുനത്ത് എന്നിവർ ആശംസകൾ നേർന്നു. സെക്രട്ടറി റസാക്ക് കായണ്ണ സ്വാഗതവും, സാഹിർ ഉള്ള്യേരി നന്ദിയും രേഖപ്പെടുത്തി.


