കണ്ണൂർ ഏഴോം സ്വദേശി ബഹ്‌റൈനിൽ നിര്യാതനായി
മനാമ : കണ്ണൂർ ജില്ലയിലെ ഏഴോം കാനായി സ്വദേശി എം.പി രാജൻ (50 ) ബഹ്റൈനിൽ വെച്ച് നിര്യാതനായി. രണ്ടാഴ്ചയായി കടുത്ത ന്യുമോണിയ ബാധിച്ച് ബഹ്റൈൻ സൽമാനിയ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. മരണസമയത്ത് കൊറോണ ബാധയുണ്ടായതായി സ്ഥിരീകരിച്ചിട്ടുണ്ട്. ബഹ്റൈൻ യൂനിലിവർ കമ്പനിയിലെ ജീവനക്കാരനായിരുന്നു. 2019 സപ്തംബറിലാണ് രാജൻ അവസാനമായി നാട്ടിൽ വന്നത്. പരേതനായ മീത്തലെ പുരയിൽ നാരായണൻ്റെയും യശോദയുടെയും മകനാണ്.
ഭാര്യ: ശ്യാമള, മക്കൾ: ആദർശ് (HDFC ബേങ്ക് കണ്ണൂർ), അപർണ്ണ (തളിപ്പറമ്പ നാഷണൽ കോളേജ് BA വിദ്യാർത്ഥിനി), സഹോദരങ്ങൾ അനിത, അനൂപ്, അജിത (അടുത്തില)

